എന്താണ് റീസര്‍വ്വേ
സ്വാതന്ത്ര്യത്തിനുശേഷം സംസ്ഥാനത്ത് കാര്‍ഷിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് പല നിയമങ്ങളും നടപ്പില്‍വരുത്തുകയുണ്ടായി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പാട്ടക്കാരും കുടികിടപ്പുകാരും ഭൂവുടമസ്ഥരായി. പരിഷ്ക്കരണങ്ങള്‍ അതിവേഗം നിലവില്‍ വന്നെങ്കിലും ഇതുസംബന്ധിച്ച മാറ്റങ്ങള്‍ സര്‍വെ രേഖകളില്‍ ഉള്‍പ്പെടുത്തുന്നതിന് സാധിച്ചില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ഒരു പുനര്‍സര്‍വെ ആവശ്യമാണെന്ന് 1966 മെയ് 25 ന് ഗവണ്‍മെന്‍റ് ഉത്തരവിട്ടു.
റീ – സർവ്വെ കൊണ്ടുള്ള പ്രയോജനങ്ങൾ
- സംസ്ഥാനത്തുള്ള ഓരോ കൈവശ ഭൂമിയുടെ സ്ഥാനം, അതിർത്തി, വിസ്തീർണ്ണം എന്നിവ നിർണ്ണയിക്കുന്നതിന് സാധിക്കുന്നു.
- സ്വകാര്യ വസ്തുക്കളുടെ അതിർത്തി തിരിച്ച് സ്ഥിരമായ സർവ്വെ അടയാളങ്ങൾ സ്ഥാപിച്ച് അതിനനുസരണമായി സർവ്വെ ചെയ്ത് റിക്കാർഡ് തയ്യാറാക്കി സൂക്ഷിക്കുന്നതിനാൽ, ഭൂവുടമകളുടെ അതിർത്തി തർക്കങ്ങൾ നീതിയുക്തമായി പരിഹരിക്കുന്നതിന് സാധിക്കുന്നു.
- വിസ്തീർണ്ണത്തിന് അനുസരണമായി നികുതി ഈടാക്കുന്നതിന് സാധിക്കുന്നു.
- സർക്കാർ അധീനതയിലുള്ള ഭൂമികൾ പ്രത്യേകമായി തിരിച്ച് സർവ്വെ ചെയ്ത് റിക്കാർഡുകൾ തയ്യാറാക്കുന്നതിനാൽ അനധികൃത കയ്യേറ്റങ്ങളിൽ നിന്നും സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിന് സാധിക്കുന്നു.
- പട്ടയം നൽകുന്നതുൾപ്പെടെയുളള വിവിധ സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നൽകുന്നതിന് സാധിക്കുന്നു.
- ഭൂരഹിതരില്ലാത്ത കേരളം പോലുള്ള സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പ്രകാരം ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് സാധിക്കുന്നു.
- അഡ്മിനിസ്ട്രേറ്റീവ് ബൗണ്ടറികള്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കുള്ള മാപ്പുകള്‍ കൃത്യമായി തയ്യാറാക്കുവാന്‍ സാധിക്കുന്നു.
- കൃത്യമായ ഭൂരേഖകളെ അടിസ്ഥാനമാക്കി റവന്യൂ ഭരണം സുഗമമാക്കുന്നു.
GPS സിഗനലുകള്‍ നാവിഗേഷന്‍ സാറ്റലൈറ്റുകളില്‍ നിന്നു ഭൂമിയിലേക്ക് സഞ്ചരികക്ുമ്പേള്‍ വിവധ കാരണങ്ങളാല്‍ അക്ഷാംശം (Latitude) , രേഖാംശം (Longitude) എന്നിവയില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു. ഇത്തരം വ്യതിയാനങ്ങള്‍ കണ്ടെത്തി ഇന്‍ര്‍ നെറ്റിന്റെ സഹായത്താല്‍ ഫീല്‍ഡ് സര്‍വ്വെക്ക് ഉപയോഗിക്കുന്ന RtK ഉപകരണങ്ങള്‍ക്ക് തത്സമയം കറക്ഷന്‍ഡാറ്റാ നല്‍കുന്നതിന് സാധിക്കുന്ന സ്ഥിരം (Fixed) സ്റ്റേഷനുകളാണ് CORS.
അതിര്‍ത്തി നിര്‍ണ്ണയം
ഓരോ താലൂക്കിന്‍റെയും പ്രധാന പരിധി ഏകദേശം 150 കി.മി. ആയി നിജപ്പെടുത്തിയിരിക്കുന്നു. ഓരോ പ്രധാന പരിധികളും സര്‍വെ ഓഫ് ഇന്ത്യ സ്ഥാപിച്ചിട്ടുള്ള ജി.ടി. കേന്ദ്രവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. എല്ലാ സര്‍വെ കേന്ദ്രങ്ങളും ഇവയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.
പുതിയ സര്‍വെ സംവിധാനം അനുസരിച്ച് ഓരോ താലൂക്കുകളും 1000 ഹെക്ടര്‍ ഉള്ള ബ്ലോക്കുകളായി വിഭജിച്ചിരിക്കുന്നു. ഓരോ ബ്ലോക്കുകളും 25 മുതല്‍ 40 വരെ ഹെക്ടര്‍ പ്രദേശം ഉള്‍പ്പെട്ട ഖണ്ഡങ്ങളായും അവയെ വരണ്ട ഭൂപ്രദേശത്ത് 4 ഹെക്ടര്‍ എന്ന അളവിലും ഈര്‍പ്പമുള്ള പ്രദേശത്ത് 2 ഹെക്ടര്‍ എന്ന അളവിലും ഉപഖണ്ഡങ്ങളായും തിരിച്ചിരിക്കുന്നു.
്ലോക്കുകളുടെയും ഖണ്ഡങ്ങളുടെയും സര്‍വ്വെ
ഓരോ ബ്ലോക്കുകളും ഖണ്ഡങ്ങളും ട്രാവേര്‍സ് രീതിയില്‍ സര്‍വെ നടത്തിവരുന്നു.
കൈവശഭൂമിയുടെ സര്‍വെ
സാധാരണയായി 10 മുതല്‍ 20 വരെ കൈവശഭൂമികള്‍ കൂട്ടിച്ചേര്‍ത്താണ് സര്‍വെ നടത്താറുള്ളത്. വരണ്ട ഭുപ്രദേശത്ത് 4 ഹെക്ടര്‍ എന്ന തോതിലും ഈര്‍പ്പമുള്ള ഭൂപ്രദേശത്ത് 2 ഹെക്ടര്‍ എന്ന തോതിലുമാണ് ഭൂമി കൂട്ടിചേര്‍ക്കുന്നത്.
ഭൗതികാവകാശത്തിന്‍റെ അടിസ്ഥാനത്തില്‍ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കപ്പെടുന്നു. ഇതിനായി ഭൂവുടമകള്‍ നിയമപരമായ ഉടമസ്ഥാവകാശം ഹാജരാക്കേണ്ടതുണ്ട്. എനനാല്‍, ഗവണ്‍മെന്‍റിന്‍റെ അധീനതയിലുള്ള ഭൂമിയുടെ അതിര്‍നിര്‍ണ്ണയിക്കുക മുന്‍രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും. ഇതനുസരിച്ച് കൈയേറ്റങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു.
പ്രമാണ കൈമാറ്റം, രേഖകളുടെ കൈമാറ്റം, ഉപവിഭാഗങ്ങളിലെ രേഖകളുടെ കൈമാറ്റം.
പ്രദേശത്ത് കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ട അതിരുകള്‍ ഉണ്ടെങ്കില്‍ മാത്രമെ ഉപവിഭാഗങ്ങള്‍ അളക്കേണ്ടതുള്ളു. വില്ലേജ് അസിസ്റ്റന്‍റ് അല്ലെങ്കില്‍ താലൂക്ക് സര്‍വെയര്‍ക്കാണ് ഇതിന്‍റെ ചുമതല. സര്‍വെ രേഖകളുടെ കൈമാറ്റത്തിനായുള്ള അപേക്ഷ ബന്ധപ്പെട്ട ഫോമില്‍ (ഫോം നന്പര്‍ ഒന്ന്) നൂറ് രൂപ ഫീസോടെ അതാത് താലൂക്ക് തഹസീല്‍ദാര്‍ക്ക് നല്‍കേണ്ടതാണ്.
രജിസറ്റര്‍ ചെയ്യപ്പെട്ടതും സര്‍വെ ചെയ്യപ്പെടാത്തതുമായ ഉപവിഭാഗങ്ങളുടെ സര്‍വെ
സര്‍വെ ആന്‍റ് ബൗണ്ടറീസ് നിമയത്തിലെ 26-ാം വ്യവസ്ഥ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഭൂമിയുടെ കൈവശക്കാര്‍ക്ക് ഭൂമിയുടെ സര്‍വെ നടത്തുന്നതിനായുള്ള അപേക്ഷ ബന്ധപ്പെട്ട ഫോമില്‍ (ഫോം. നന്പര്‍. എട്ട്) അതാത് താലൂക്ക് തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. 40 ആറിന് നൂറ് രൂപ, എന്ന നിരക്കില്‍ അപേക്ഷകന്‍ ഫീസ് നല്‍കേണ്ടതുമാണ്. ബന്ധപ്പെട്ട എല്ലാ കൈവശക്കാര്‍ക്കുംഅറിയിപ്പ് നല്‍കിയശേഷം സര്‍വെയര്‍ക്ക് ഭൂമി അളക്കാവുന്നതാണ്. അനുബന്ധകക്ഷികള്‍ക്ക് സര്‍വെയുടെ പൂര്‍ത്തീകരണത്തെ സംബന്ധിച്ച് ഫോം നന്പര്‍ നാലില്‍ നോട്ടീസ് നല്‍കുന്നതാണ്. അതിനുശേഷമുള്ള പരാതികള്‍ സംബന്ധിച്ച അപേക്ഷകള്‍ അതാത് ജില്ലയിലെ സര്‍വെ ആന്‍റ് ഭൂരേഖ സൂപ്രണ്ടിന് നല്‍കാവുന്നതാണ്. പരാതികള്‍, പരിഹരിച്ചശേഷം പിഴവുകള്‍ തിരുത്തിയ രേഖകള്‍ സൂപ്രണ്ട് വില്ലേജ് ഓഫീസര്‍ക്ക് നല്‍കുന്നു.