തൊഴിൽ അവസരങ്ങൾ
സംസ്ഥാനത്തെ 1550 വില്ലേജുകളുടെ ഡിജിറ്റല്‍ റീസര്‍വ്വെ 4 വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുന്നതിനുളള ബ്യഹത് പദ്ധതിക്ക് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. പ്രസ്തുത പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് കൂടുതല്‍ ജീവനക്കാര്‍ ആവശ്യമായതിനാല്‍ നിലവില്‍ വകുപ്പില്‍ ഉളള ജീവനക്കാര്‍ക്ക് പുറമെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ 1500 സര്‍വ്വെയര്‍മാരെയും, 3200 ഹെല്‍പ്പര്‍മാരെയും തൊഴിലും നൈപുണ്യവും ഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നിയോഗിക്കുന്നതിന് വകുപ്പ് ലക്ഷ്യമിടുന്നു
തൊഴിൽ അവസരങ്ങൾ സംബന്ധിച്ചുള്ള അറിയിപ്പുകൾ
ഡിജിറ്റല്‍ സര്‍വ്വെ ജോലികള്‍ക്കായി എംപ്ലോയ്‍മെന്റ് വകുപ്പ് മുഖാന്തിരം കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന സര്‍വ്വെയര്‍ ഹെല്‍പ്പര്‍ എന്നിവര്‍ക്കായി നടത്തുന്ന എഴുത്ത് പരീക്ഷയുടെ സിലബസ്.